സ്വകാര്യതാ നയം

നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് പ്രധാനമാണ്. നിങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവും നിലനിർത്തുക ഞങ്ങളുടെ വലിയ മുൻഗണനകളിൽ ഒന്നാണ്. ഞങ്ങൾ എപ്പോഴും സുരക്ഷിത ഇടപാടുകൾ ഉറപ്പാക്കുകയും ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സ്വകാര്യതാ നയം പിന്തുടരുകയും ചെയ്യുന്നു. ഇനി പറയുന്നത് ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയെ കുറിച്ചാണ്:

ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ ഞങ്ങളുടെ സ്വകാര്യതാ നയങ്ങൾ നിങ്ങൾക്കും ബാധകമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഇതിന് നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ ദയവായി ഞങ്ങളുടെ സൈറ്റ് സന്ദർശിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. മുൻകൂർ അറിയിപ്പില്ലാതെ ഈ നയം എപ്പോൾ വേണമെങ്കിലും മാറാം. ഞങ്ങൾ അതതു സമയത്തും വരുത്തുന്ന മാറ്റങ്ങൾ അറിയാൻ ഇടയ്ക്കിടെ ഈ സ്വകാര്യതാ നയം നിങ്ങൾ വായിക്കണമെന്ന് അഭ്യർഥിക്കുന്നു.

ഈ നയത്തിൽ ഉപയോഗിച്ചിട്ടുള്ള "ഞങ്ങൾ" അല്ലെങ്കിൽ "നമ്മുടെ" അല്ലെങ്കിൽ "ഞങ്ങളുടെ", "കമ്പനി" എന്നീ പദങ്ങൾ Medi Assist India TPA Private Limited-നേയും ഭാവിയിൽ ഞങ്ങളോട് സഹകരിച്ച് പ്രവർത്തിച്ചേക്കാവുന്ന സ്ഥാപനങ്ങളേയും സൂചിപ്പിക്കുന്നു.

വിവരങ്ങളുടെ ശേഖരണം, ഉപയോഗം:

നിങ്ങൾ ഞങ്ങളുടെ വെബ് സൈറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങളെ കുറിച്ചുള്ള വ്യക്തിഗതവും അല്ലാത്തതുമായ ചില വിവരങ്ങൾ ശേഖരിക്കുകയും അതിനെ നിർബന്ധിതം എന്നും അല്ലാത്തത് എന്നും വർഗീകരിക്കുകയും ചെയ്യുന്നു.

വ്യക്തിഗത വിവരങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ അത് ഇവയിൽ പരിമിതവുമല്ല: നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗം, ടെലഫോണും മൊബൈൽ നമ്പരും പോലുള്ള വിവരങ്ങൾ, വാസസ്ഥല വിലാസം, ഇമെയിൽ ഐ ഡി തുടങ്ങിയവ. ഞങ്ങളുടെ ചില സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു യൂസർ ഐ ഡി ഉണ്ടാക്കാൻ അല്ലെങ്കിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, ഞങ്ങൾക്ക് ഓർഡർ നൽകുമ്പോൾ/ കസ്റ്റമർ കെയറുമായി കോൾ വഴിയോ ഇമെയിൽ വഴിയോ മറ്റേതെങ്കിലും വഴിയോ ആശയവിനിമയം നടത്തുമ്പോൾ സാമ്പത്തിക വിവരങ്ങളും നൽകേണ്ടി വരും. നിങ്ങളുടെ വിവരങ്ങൾ നൽകാതെ ഞങ്ങളുടെ വെബ്‌സൈറ്റിലൂടെ കടന്നുപോകുന്ന മാർഗവും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണെങ്കിലും, ഇങ്ങനെ ചെയ്യുമ്പോൾ വെബ്‌സൈറ്റിലെ ചില വിഭാഗങ്ങളിലേക്ക് നിങ്ങൾക്ക് പ്രവേശനം സാധ്യമാകാതിരിക്കുകയും, അതുവഴി ഞങ്ങളുടെ സേവനങ്ങളിൽ ഏതാനും ചിലത് വിട്ടുപോകാനിടയാവുകയും ചെയ്യാം.

നിങ്ങളുടെ മരുന്നുകുറിപ്പടി, പരിശോധനാ റിപ്പോർട്ടുകൾ, പൂർവകാല വൈദ്യ ചരിത്രം എന്നിവ ഉൾപ്പെടുന്നതും, എന്നാൽ ഇതിൽ പരിമിതപ്പെടാത്തതുമായ സംവേദനക്ഷമമായ പല വ്യക്തിഗത വിവരങ്ങളും നിങ്ങൾ നൽകേണ്ടി വരും. ഈ വിവരങ്ങൾ നിങ്ങളെ സംബന്ധിച്ച് ഏറെ സ്വകാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് മാത്രമല്ല, നാം പരസ്പരം സമ്മതിച്ചതു പ്രകാരം നിങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ നൽകാൻ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കൂ എന്ന് ഞങ്ങൾ ഉറപ്പു നൽകുകയും ചെയ്യുന്നു. കൂടാതെ, നിങ്ങൾക്ക് ഞങ്ങളുടെ സൈറ്റിൽ മെഡിക്കൽ രേഖകൾ അപ്‌ലോഡ് ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും നിങ്ങൾക്ക് അവകാശമുണ്ട്, നിങ്ങളുടെ സവിശേഷ യൂസർ ഐ ഡി ഉപയോഗിച്ച് നിങ്ങൾക്ക് മാത്രമേ അത് ലഭ്യമാക്കാൻ കഴിയൂ. ലോകത്ത് എവിടെയായിരുന്നാലും ഒറ്റ ക്ലിക്കിൽ നിങ്ങളുടെ മെഡിക്കൽ എല്ലാ രേഖകളിലേക്കും പ്രവേശനം നേടാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾക്കൊഴികെ ആർക്കും ഈ രേഖകളിലേക്ക് പ്രവേശനം നേടാൻ കഴിയില്ല എന്ന് ഞങ്ങൾ ആവർത്തിക്കുകയാണ്; അവ ഞങ്ങൾക്ക് അയക്കപ്പെടുന്നത് മാർഗമധ്യേ മറ്റാർക്കും ഡീകോഡ് ചെയ്യാൻ കഴിയാത്ത എൻക്രിപ്റ്റഡ് രൂപത്തിൽ ആയിരിക്കും.

നിങ്ങൾ ഞങ്ങളുമായി ഇടപാട് നടത്തുമ്പോൾ നിങ്ങളുടെ ബില്ലിങ് വിലാസം, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് നമ്പർ, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് കാലഹരണ തീയതി, മറ്റ് പണമടയ്ക്കാനുള്ള സംവിധാനങ്ങളുടെ വിവരങ്ങൾ എന്നിവ പോലുള്ള അധിക വിവരങ്ങൾ ഞങ്ങൾ നിങ്ങളിൽ നിന്ന് ശേഖരിക്കും.

നിങ്ങൾക്ക് തടസ്സങ്ങളില്ലാത്തതും, സൗകര്യപ്രദവും, സുഗമവും, ഏറ്റവും പ്രധാനമായി സുരക്ഷിതവുമായ ഒരു അനുഭവം നൽകാൻ അത്യാവശ്യമായയും പ്രസക്തമായതുമായ വിവരങ്ങൾ മാത്രമേ ഞങ്ങൾ ശേഖരിക്കുന്നുള്ളൂ എന്ന് പ്രസ്താവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾക്ക് പ്രത്യകം സജ്ജമാക്കിയ സേവനങ്ങൾ നൽകാനും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങളുമായി ദീർഘകാലത്തേക്ക് സുസ്ഥിര ബന്ധം സ്ഥാപിക്കാനും, പിന്നെ ഏറ്റവും പ്രധാനമായി ഏതെങ്കിലും തട്ടിപ്പുകളിൽ/ നിയമവിരുദ്ധമായ ഉപയോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ഞങ്ങളെ സഹായിക്കും.

ഞങ്ങളുടെ വെബ് പേജ് ഫ്ലോ വിശകലനം ചെയ്യാനും വിശ്വാസവും സുരക്ഷയും പ്രോൽസാഹിപ്പിക്കാനുമായി ചില പേജുകളിൽ "കുക്കികൾ" എന്നു വിളിക്കുന്ന ഒരു ഡാറ്റാ ശേഖരണ സംവിധാനം ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. സേവനം നൽകാൻ ഞങ്ങളെ സഹായിക്കുന്നതിനായി നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്ഥാപിക്കുന്ന ചെറിയ ഫയലുകൾ ആണ് "കുക്കികൾ". "കുക്കി" ഉപയോഗിച്ചാൽ മാത്രം ലഭിക്കുന്ന ചില സവിശേഷതകൾ ഞങ്ങൾ നൽകുന്നുണ്ട്.

ഒരു സെഷനിൽ ഇടയ്ക്കിടെ പാസ് വേഡ് നൽകുന്നത് ഒഴിവാക്കാൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. പല കുക്കികളും "സെഷൻ കുക്കികൾ" ആണ്. ഒരു സെഷൻ കഴിഞ്ഞാൽ അവ ഓട്ടോമാറ്റിക് ആയി ഹാർഡ് ഡ്രൈവിൽ നിന്ന് ഡിലീറ്റ് ആകും എന്നർത്ഥം. നിങ്ങളുടെ ബ്രൗസർ അനുവദിക്കുന്ന പക്ഷം നിങ്ങൾക്ക് ഈ കുക്കികൾ നിരസിക്കാം. പക്ഷേ ഞങ്ങളുടെ സേവനങ്ങൾ എല്ലാം ലഭിക്കാൻ അവയെ നിങ്ങൾ അനുവദിക്കണമെന്ന് ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു.

വിവരങ്ങൾ പങ്കിടൽ:

നിങ്ങളുടെ സ്വകാര്യതയെ ഞങ്ങൾ ആദരിക്കുന്നു. ഇനി പറയുന്ന സാഹചര്യങ്ങളിൽ അല്ലാതെ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ വെളിപ്പെടുത്തുന്നതല്ല എന്ന് ഞങ്ങൾ ഇതിനാൽ പ്രസ്താവിച്ചുകൊള്ളുന്നു:

  • ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുജന നന്മ ഉദ്ദേശിച്ച് നിയമം നടപ്പിലാക്കുന്ന അധികാരികൾക്ക് നിയമപ്രക്രിയയുടെ അംഗീകാലം യഥാവിധി ലഭിച്ചതിനു ശേഷം
  • തട്ടിപ്പ് കണ്ടെത്തി തടയുക, മോഷണവും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളും തിരിച്ചറിയുക, ഞങ്ങളുടെ സേവനങ്ങളുടെ ദുരുപയോഗം തടയാൻ ബന്ധപ്പെട്ട അക്കൗണ്ട് അല്ലെങ്കിൽ ഒന്നിലധികം അക്കൗണ്ടുകൾ കോറിലേറ്റ് ചെയ്യുക, ഒരേ സേവനം ഒന്നിലധികം കോർപറേറ്റ് സ്ഥാപനങ്ങൾ നൽകുമ്പോൾ നിങ്ങൾ അഭ്യർഥിക്കുന്ന സംയുക്ത അല്ലെങ്കിൽ കോ-ബ്രാൻഡഡ് സേവനങ്ങൾ നൽകുക എന്നീ കാര്യങ്ങളിൽ ഞങ്ങളുടെ സഹചാരികളെയും ഒപ്പം പ്രവർത്തിക്കുന്നവരെയും സഹായിക്കാൻ
  • കമ്പനി രൂപഘടന മാറാൻ ഉദ്ദേശിക്കുന്നു എങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനം കമ്പനിയെ ഏറ്റെടുക്കുന്നു എങ്കിൽ, ഈ നയം കർശനമായി പിന്തുടരൽ ആ സ്ഥാപനം തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട്‌ നിങ്ങളുടെ അത്തരം വിവരങ്ങൾ ഞങ്ങൾ ഞങ്ങളുടെ അസോസിയേറ്റുകളുമായി/ അനുബന്ധ സ്ഥാപനങ്ങളുമായി പങ്കു വയ്ക്കും.
  • നിങ്ങൾ ഓൺലൈൻ ആയി ഞങ്ങളിൽ നിന്ന് എന്തെങ്കിലും വാങ്ങുകയോ ഹെൽത്ത് ചെക്കുകൾ ബുക്ക് ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കേണ്ടി വരും. മൂന്നാം കക്ഷികൾ നൽകുന്ന ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പോലെ നിങ്ങൾ നൽകുന്ന നിർണായക വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ എൻക്രിപ്റ്റ് ചെയ്താണ് ഈ ഗേറ്റ് വേകളുടെ സുരക്ഷിത സൈറ്റുകളിലൂടെ കടന്നു പോവുക. ഇതിലൂടെ നിലവിലെ സാങ്കേതിക വിദ്യ നൽകുന്ന ഏറ്റവും മികച്ച സുരക്ഷ നിങ്ങൾക്ക് ലഭിക്കുന്നു.

പരസ്യങ്ങളും മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകളും:

ചില പരസ്യങ്ങളും മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഞങ്ങളുടെ വെബ് സൈറ്റിൽ കണ്ടേക്കാം. ഈ പരസ്യക്കാർക്കോ മൂന്നാം കക്ഷി സൈറ്റുകൾക്കോ നിങ്ങൾ നൽകുന്ന വിവരങ്ങളുടെ കൃത്യത, സുരക്ഷ, സമഗ്രത എന്നിവ, നിങ്ങള്‍ അങ്ങനെ തിരഞ്ഞെടുക്കുന്ന പക്ഷം, ഞങ്ങൾ നിയന്ത്രിക്കുകയോ അവയെ സംബന്ധിച്ച് ഉറപ്പു നൽകുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഈ സൈറ്റുകളിൽ നിങ്ങളെ കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങൾ നൽകും മുൻപ് അവയുടെ സ്വകാര്യതാ നയം വായിക്കണമെന്ന് നിർദ്ദേശിക്കുന്നു.

സുരക്ഷാ മുൻ കരുതലുകൾ:

ഞങ്ങളുടെ പക്കലുള്ള നിങ്ങളുടെ വിവരങ്ങൾ നഷ്ടമാകാതെയും ദുരുപയോഗം ചെയ്യപ്പെടാതെയും മാറ്റം വരുത്താതെയും സൂക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഞങ്ങൾ കർശനവും ശക്തവുമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ വിവരങ്ങൾ ഭദ്രമായിവയ്ക്കാനും അംഗീകാരമില്ലാത്ത ഉപയോഗത്തിൽ നിന്ന് അതിനെ സംരക്ഷിക്കാനും ഞങ്ങൾ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണ്. ഞങ്ങളുടെ പക്കലുള്ള നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടാതെ അല്ലെങ്കിൽ നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടാതെ അല്ലെങ്കിൽ മാറ്റം വരുത്തപ്പെടാതെ സൂക്ഷിക്കാനായി VeriSign നൽകിയ എസ് എസ് എൽ സർട്ടിഫിക്കറ്റും മറ്റ് സുരക്ഷാ മാർഗങ്ങളും ഞങ്ങൾക്കുണ്ട്. എന്നിരുന്നാലും ഇന്റർനെറ്റ് സാങ്കേതികവിദ്യ 100% സുരക്ഷിതമല്ല എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അതിനാല്‍ നിങ്ങൾ അത് വിവേചനബുദ്ധിയോടെ ഉപയോഗിക്കേണ്ടതാണ്.

ഞങ്ങളുടെ സ്വാധീന ശക്തിക്ക് പുറത്തുള്ള ഏതെങ്കിലും കാരണത്താൽ (താഴെ നിർവചിച്ചിരിക്കുന്നു) നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നഷ്ടമാവുകയോ തകരാറു സംഭവിക്കുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്താൽ, അത്തരം നഷ്ടത്തിന്, തകരാറിന് അല്ലെങ്കിൽ ദുരുപയോഗത്തിന് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.

അട്ടിമറി, അഗ്നിബാധ, വെള്ളപ്പൊക്കം, സ്ഫോടനം, പ്രകൃതിക്ഷോഭം, ആഭ്യന്തര കലാപം, പണിമുടക്കുകളോ ഏതെങ്കിലും വ്യാവസായിക നടപടികളോ, കലാപം, ലഹള, സർക്കാരിന്റെ പ്രവൃത്തികൾ, കമ്പ്യൂട്ടർ ഡാറ്റയിലേക്കും സംഭരണ ഉപകരണത്തിലേക്കുമുള്ള അനംഗീകൃത പ്രവേശനം, കമ്പ്യൂട്ടർ ക്രാഷുകൾ, സുരക്ഷയും എൻക്രിപ്ഷനും ഭേദിച്ചുള്ള കടന്നുകയറ്റം തുടങ്ങി മെഡി അസിസ്റ്റിന്‍റെ യുക്തിസഹമായ നിയന്ത്രണത്തിനും അപ്പുറത്തുള്ള, എന്നാൽ ഇതിൽ പരിമിതപ്പെടാത്ത, ഏതെങ്കിലും സംഭവം എന്നാണ് "സ്വാധീന ശക്തിക്ക് പുറത്തുള്ള കാരണം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സമ്മതം:

ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെയും നിങ്ങളുടെ വിവരങ്ങൾ നൽകുന്നതിലൂടെയും ഈ സ്വകാര്യതാ നയം അനുസരിച്ച് നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും ഉപയോഗിക്കാനും ഞങ്ങൾക്ക് നിങ്ങൾ സമ്മതം നൽകുകയാണ്. സ്വകാര്യതാ നയത്തിൽ ഞങ്ങൾ വരുത്തുന്ന മാറ്റങ്ങൾ അറിയാൻ ഇടയ്ക്കിടെ ഈ ഭാഗം വായിക്കുക.

പരാതി പരിഹാര ഓഫീസർ:

വിവരസാങ്കേതികവിദ്യാ നിയമം 2000-ഉം അനുബന്ധ ചട്ടങ്ങളും അനുസരിച്ച് നിങ്ങൾക്ക് ചോദ്യങ്ങളും പരാതികളും അറിയിക്കാവുന്ന പരാതിപരിഹാര ഓഫീസറുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

പരാതി പരിഹാര ഓഫീസർ:

ഇമെയിൽ ഐ ഡി: grievance.officer@mediassistindia.com
സമ്പർക്ക നമ്പർ +91 80 4969 8000

Medi Assist India TPA Private Limited,
ടവർ ഡി, 4-‍ാമത് നില,
ഐ ബി സി നോളജ് പാർക്ക്, 4/1 ബന്നാരഘട്ട റോഡ്,
ബെംഗളൂരു- 560029

ബാധകമായ ചട്ടങ്ങളും നിയമവും:

നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങളുടെ സന്ദർശനവും സ്വകാര്യത സംബന്ധിച്ച തർക്കങ്ങളും ഈ നയത്തിനും സൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾക്കും അനുസൃതമായിരിക്കും. മേൽപ്പറഞ്ഞതു കൂടാതെ, ഈ നയത്തെ കുറിച്ചുള്ള തർക്കങ്ങൾ ബാധകമായ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചാകും കൈകാര്യം ചെയ്യപ്പെടുക.